Wednesday, November 11, 2009

CR on Proposed Medical university of Kerala

കേരളത്തിന്‌ ഒരു മെഡിക്കല്‍ യൂണിവേഴ്‌സിറ്റി. നമ്മുടെമെഡിക്കല്‍ വിദ്യാര്‍ഥി കളുടെയും അധ്യാ പ ക രുടെയുമനസ്സില്‍ താലോലിച്ചു കൊണ്ടിരുന്ന ഒരു സ്വപ്നം ആയിരുന്നു അത്‌. ഇപ്പോള്‍ ഇതാ ആ സ്വപ്നം പൂവണിയുന്നു തൃശൂര്‍ ആസ്ഥാനമാക്കി ഒരുമെഡിക്കല്‍ യൂണിവേഴ്‌സിറ്റി സ്ഥാപിക്കാന്‍ കേരള മന്ത്രിസഭ തീരുമാനിച്ച വിവരം പത്ര മാധ്യമങ്ങളിലൂടെ നാം അറിയു
ന്നു. ഉദ്ദിഷ്ട മെഡിക്കല്‍ യൂണിവേഴ്‌സിറ്റിയുടെ കീഴില്‍ അലോപ്പതി, ആയുര്‍വ്വേദം, ഹോമിയോ, സിദ്ധ, യുനാനി എന്നീവിഭാഗാള്‍ പ്രവര്‍ത്തി ക്കുമെന്നും പ്രസ്താവങ്ങള്‍ കണ്ടു. അടുത്തവര്‍ഷം മുതല്‍ ഈ വിഭാഗങ്ങളിലുള്ള എല്ലാപരീക്ഷകളും നിയുക്ത യൂണിവേഴ്‌സ്യൂി‍യുടെ മേല്‍നോട്ടത്തിലാകും എന്നും നാം അറിയുന്നു. എല്ലാം കൂടി പുത്തരിയില്‍ കല്ലുകടിച്ച പ്രതീതി.

ഈ സര്‍ക്കാര്‍ അധികാരമേറ്റ്‌ അധികം വൈകാതെയെടുത്ത നയപരമായ തീരുമാനം ആണ്‌കേരളത്തില്‍ ഒരു മെഡിക്കല്‍യൂണിവേഴ്‌സിറ്റി സ്ഥാപിക്കുക എന്നത്‌.  ഡിസം ബാര്‍ മാസം തന്നെ ഡോക്ടര്‍ ബി ഇക്ബാല്‍ അധ്യക്ഷനും പ്രശസ്തരയ്‌ മറ്റ്‌ അഞ്ചു ഡോക്ടര്‍മാര്‍ അംഗങ്ങളുമായുള്ള ഒരു കമ്മിറ്റിയുടെ രൂപീകരണവും നടന്നു. കേരളത്തില്‍ ഒരുമെഡിക്കല്‍ യൂണിവേഴ്‌സിറ്റി സ്ഥാപിക്കാന്‍ ഉതകുന്ന ഒരു
്പാജക്ട്‌ റിപ്പോര്‍ട്ട്‌ തയ്യാറാക്കുക, സര്‍ക്കാര്‍ മേഖലയിലുള്ള അഞ്ചു മെഡിക്കല്‍ കോളജുകളുടെയും അനുബന്ധസ്ഥാപനങ്ങളുടെയും പ്രവര്‍ത്തനക്ഷമത വര്‍ധിപ്പിക്കാനുതകുന്ന നിര്‍ദ്ദേശങ്ങള്‍ നല്‍കുക എന്നിവയായിരുന്നു കമ്മിറ്റിക്ക്‌ സര്‍ക്കാര്‍ നല്‍കിയ ഉത്തരവാദിത്വം പലവട്ടം യോഗങ്ങള്‍ കൂടിയും പൊതുജനങ്ങള്‍, വിദ്യാഭ്യാസ വിചക്ഷണന്മാര്‍ എന്നിവരില്‍ നിന്നുമെല്ലാം നിര്‍ദ്ദേശം സ്വീകരിച്ചും കമ്മിറ്റി  എപ്രിലില്‍ തന്നെഅതിന്റെ ദൌത്യം പൂര്‍ത്തിയാക്കി. പതിനഞ്ചുമാസം നീണ്ടുനിന്ന ഗര്‍ഭാശയവാസത്തിനുശേഷം ജന്മമെടുത്തതോടെയാണ്‌ ശിശു പിറന്നത്‌.

ഇക്ബാല്‍ കമ്മിറ്റിയുടെ ശുപാര്‍ശയുടെ എറ്റവും പ്രധാന മര്‍മ്മം ഇതായിരുന്നു; നിയുക്ത മെഡിക്കല്‍ യൂണിജവഴ്‌സിറ്റി ആധുനിക വൈദ്യശാസ്ത്ര മേഖലയിലുള്ള വിദ്യാ
ഭ്യാസ സ്ഥാപനങ്ങള്‍ക്കുവേണ്ടി മാത്രം ഉള്ളതാവണം. മറ്റ്‌വൈദ്യശ്രാസ്ത്ര വിദ്യാഭ്യാസസ്ഥാപനങ്ങളുടെമേല്‍ ഒരുവല്യേട്ടന്‍ മനോഭാവം വച്ചുപുലര്‍ത്തിയതിന്റെ അടിസ്ഥാനത്തില്ലായിരുന്നു ഇത്തരം ഒരുശുപാര്‍ശ എന്നത്‌ റിപോര്‍ട്ട്‌ വായിക്കുന്ന ആര്‍ക്കും ബോധ്യമാകും. ആരോഗ്യവകുപ്പിന്റെ നേരിട്ടുള്ള സഹായത്തോടെ മറ്റ്‌ മേഖലെയകെ കോര്‍ത്തിണക്കി വേറൊരു യൂണിവേഴ്‌സിറ്റിയുടെ അനന്തമായ സാദ്ധ്യതകളെപ്പറ്റി ഇക്ബാല്‍ കമ്മിറ്റി രിപോര്‍ട്‌ വാചാലമാകുന്നു. എല്ലാ വൈദ്യശാസ്ത്ര വിദ്യാഭ്യാസ മേഖലകളോടും നീതിപുലര്‍ത്തണമെങ്കില്‍ ഇത്തരംരണ്ടു യൂണിവേഴ്‌സിറ്റികളുടെ സാന്നിധ്യം ഇണ്ടാകണം എന്നഇക്ബാല്‍ കമ്മിറ്റിയുടെ നിഗമനം യുക്തിസഹമാണ്‌. ഇക്ബാല്‍ കമ്മിറ്റി ആധുനിക വൈദ്യ വിദ്യാഭ്യാസവുമായിബന്ധപ്പെട്ട ശുപാര്‍ശകള്‍ നല്‍കിയ വേളയില്‍ തന്നെസര്‍ക്കാര്‍ നിയോഗിച്ച ‘ഡോക്‌ടര്‍ ശങ്കരന്‍ കമ്മിറ്റി’ നിയുക്തആയുര്‍വേദ യൂണിവേഴ്‌സിറ്റിയെപ്പറ്റിയുള്ള റിപ്പോര്‍ട്ട്‌ ഗവണ്‍മെന്റിനു നല്‍കി എന്നുംകൂടി ഓര്‍ക്കുക. എന്തായാലുംസര്‍ക്കാരിന്റെ മുമ്പില്‍ ഈരണ്ടു റിപ്പോര്‍ട്ടുകളും അപ്രസക്തമായ രീതിയിലാണ്‌ മന്ത്രിസഭാ തീരുമാനം.

ഇവിടെ പ്രസക്തമായ ഒരുചോദ്യം ഉയരുന്നു. എല്ലാ വൈദ്യശാസ്ത്ര വിദ്യാഭ്യാസവും ഒരു കുടക്കീഴിലാക്കിയുള്ള യൂണിവേഴ്‌സിറ്റിയായിരുന്നു ഗവണ്‍മെന്റിന്റെ ലക്ഷ്യം എങ്കില്‍ എന്തിന്‌ ഇക്ബാല്‍ കമ്മിറ്റിയില്‍ ആധുനിക വൈദ്യശാസ്ത്ര പ്രതിഭകളെമാത്രം കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തിയത്‌? ആയുര്‍വേദത്തിന്റെയും ഹോമിയോയുടെയും യുനാനിയുടെയും സിദ്ധയുടെയുമെല്ലാം കാഴ്ച പ്പാടും ശബ്ദവും ഈ കമ്മിറ്റിയില്‍ പ്രതിധ്വനിക്കേണ്ടതായിരുന്നില്ലേ?. അങ്ങനെയൊരുനിര്‍ദ്ദേശം ആയിരുന്നു ഇക്ബാല്‍ കമ്മിറ്റിക്കുനല്‍കിയിരുന്നതെങ്കില്‍ റിപ്പോര്‍ട്ടിന്റെഅലകും പിടിയും മാറിയേനേ എന്നതിനു സംശയമില്ല. സര്‍ക്കാര്‍ നിയോഗിക്കുന്ന കമ്മിറ്റിയുടെ ശുപാര്‍ശകള്‍അപ്പാടേ സ്വീകരിക്കണമെന്ന്‌ ശഠിക്കുന്നത്‌ ശരിയല്ല എന്ന ആരോഗ്യമന്ത്രിയുടെ വാദം പൂര്‍ണമായും അഠഗീകരിക്കുന്നു. പക്ഷേ റിപ്പോര്‍ട്ടിന്റെആത്മാവ്‌ പിച്ചിച്ചീന്തിയശേഷം, റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ തീരുമാനമെടുക്കുന്നുഎന്ന ധാരണപരത്തുന്നത ശരിയല്ല

ഇക്ബാല്‍ കമ്മിറ്റി യുടെപ്രധാനനിര്‍ദേശമായ ആധുനിക വൈദ്യശാസ്ത്ര വിദ്യാഭ്യാസം നിയന്ത്രിക്കാനും ഗവേഷണങ്ങള്‍ പ്രോത്സാഹിപ്പിക്കുവാനു മായി ഒരു യൂണിവേഴ്‌സിറ്റി എന്ന ആശയം തിരസ്ക്കരിച്ചതോടെ കമ്മിറ്റിയുടെ സുപ്രധാനമായ പല നിര്‍ദ്ദേശങ്ങളും അപ്രസക്തമായി. എട്ട്‌ പ്രത്യേക വിശിഷ്ട കേന്ദ്രങ്ങളാണ്‌ ഇക്ബാല്‍ കമ്മിറ്റി, നിയുക്ത യൂണി വേഴ്‌സിറ്റിയുടെ മര്‍മ്മങ്ങളായി വിഭാവനംചെയതത്‌. അവ ഇപ്രകാരം ആണ്‌. ജിനോമിക്സ്‌ – സിസ്ടംസ്‌ ബയോളജി കേന്ദ്രം, എപ്പിഡിമിയോളജി – പബ്ലിക്‌ ഹെല്‍ത്ത്‌ കേന്ദ്രം, തുടര്‍വിദ്യാഭ്യാസ കേന്ദ്രം, പെരുമാറ്റശാസ്ത്ര – മെഡിക്കല്‍ മാനവിക കേന്ദ്രം. സംയോജിതവൈദ്യശ്രാസ്ത്ര കേന്ദ്രം. യൂണിവേഴ്‌സിറ്റി ലൈബ്രറിയും വിജ്ഞാന സിരാകേന്ദ്രവും,വിദൂര വിദ്യാഭ്യാസ കേന്ദ്രം,കമ്പയൂട്ടിംഗ്‌ വിഭവ കേന്ദ്രം.

ഓരോ കേന്ദ്രവും എതു വിധത്തിലായിരിക്കണം സ്ഥാപിച്ച്‌വികസിപ്പിക്കുക എന്നും മറ്റുമുള്ള നിര്‍ദേശങ്ങള്‍ ഉടനീളംറിപ്പോര്‍ട്ടിലുണ്ട്‌. സര്‍ക്കാരിന്റെതീരുമാനത്തില്‍ നിന്ന്‌ മനസ്സിലാകുന്നത്‌. ഒന്നുകില്‍ ഈ റിപോര്‍ട്ട്‌ ശരിയായൊന്ന്‌ വായിക്കാന്‍ ഭരണചക്രം ചലിപ്പിക്കുന്ന സര്‍ക്കാര്‍ സാരഥികള്‍മെനക്കെട്ടിട്ടില്ല. അല്ലെങ്കില്‍ അവര്‍ക്കത്‌ മനസ്സിലായില്ല എന്നാണ്‌. എറ്റവും നിര്‍ഭാഗ്യകരമായ ഒരു തീരുമാനമായിപ്പോയി, സര്‍ക്കാരിന്റേത്‌ എന്നുമാത്രംഒന്നുകൂടി സൂചിപ്പിക്കട്ടെ.

മറ്റ്‌ വൈദ്യശാസ്ത്ര വിദ്യാഭ്യാസ മേഖലകളെ ഒരുവിധത്തിലും താഴ്ത്തിക്കെട്ടാന്‍ ഉദ്ദേശിച്ചുകൊണ്ടല്ല മേല്‍ക്കാണിച്ചഎന്റെ പരാമര്‍ശങ്ങള്‍. ജനങ്ങള്‍ സ്വീകരിക്കുകയും വിശ്വസിക്കുകയും നിര്‍ലോഭമായിപിന്തുണയ്ക്കുകയും ചെയ്യുന്നഎല്ലാ വൈദ്യശാസത്ര മേഖലകള്‍ക്കും പ്രസക്തിയുണ്ട്‌ എന്ന്‌ ഞാന്‍ വിശ്വസിക്കുന്നു. ഈ മേഖലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളെ ശാസ്ത്രീയ പഠന ഗവേഷണ കേന്ദ്രങ്ങളാക്കി മാറ്റാന്‍ അടിയന്തരനടപടികളെടുക്കാന്‍ സമയം വൈകിപ്പോയി എന്ന പക്ഷക്കാരനാണ്‌ ഞാന്‍. പക്ഷേ അതിനുള്ള മാര്‍ഗ്ഗം സര്‍ക്കാര്‍ ഇപ്പോള്‍ സ്വീകരിച്ച സമീപനം അല്ല എന്നുമാത്രം. കാരണം ലളിതമാണ്‌. ഇക്ബാല്‍ കമ്മിറ്റി റിപ്പോര്‍ട്ട്‌ സമര്‍പ്പിക്കുമ്പോള്‍,കേരളത്തില്‍ ആകെയുണ്ടായിരുന്ന വൈദ്യശാസ്ത്ര പഠനകേന്ദ്രങ്ങള്‍ 116 ആയിരുന്നു. അവയില്‍ 100 എണ്ണം ആധുനികവൈദ്യശാസത്ര പഠനകേന്ദ്രങ്ങള്‍, 10 എണ്ണം ആയുര്‍വേദ പഠനകേന്ദ്രങ്ങള്‍, അഞ്ച്‌ എണ്ണം ഹോമിയോപ്പതി, ഒരെണ്ണം സിദ്ധ എന്നായിരുന്നു തരം തിരിക്കല്‍. സ്വാഭാവികമായും നിയുക്ത യൂണിവേഴ്‌സിറ്റിയില്‍ 100 സ്ഥാപനങ്ങളുടെ ഉത്തരവാദിത്വമുള്ളആധുനിക വൈദ്യശാസ്ത്രം വല്യേട്ടനാകുന്നതില്‍ നിന്ന് ആര്‍ക്കാണവരെ തടയാനാവുക? യൂണിവേഴ്‌സിറ്റിയുടെ തീരുമാനങ്ങളിലും, നടപടികളിലുമെല്ലാം ഈ മേധാവിത്വത്തിന്റെ അലയടികള്‍ഇണ്ടാവും എന്ന കാര്യത്തില്‍ അര്‍ക്കും ഒരു സംശയവുംവേണ്ട. വൈസ്‌ ചാന്‍സലര്‍ തൊട്ട്‌, യൂണിവേഴ്‌സിറ്റിയുടെ ഓരോ കമ്മിറ്റിയിലും ഈ വ്യത്യസ്തത നിലവിലുണ്ടാകും എന്ന കാര്യത്തില്‍ആര്‍ക്കും സംശയം ഉണ്ടാകേണ്ട. പ്രതിഷേധങ്ങളും പരാതിയും ആരോപണങ്ങളും കൊണ്ട്‌ വിവിധ വൈദ്യശാസ്ത്ര പഠന മേഖ ലകള്‍അകലാനലതെ, അടുക്കാനുള്ള സാദ്ധ്യത വിദൂരമാണ്‌ ണിയുക്ത യൂണിവേഴ്‌സിറ്റി ഉടന്‍ തന്നെ നിര്‍വ്വഹിക്കാന്‍പോകുന്ന ദൌത്യവും സര്‍ക്കാര്‍ പത്രക്കുറിപ്പില്‍ നിന്ന്‌ വ്യക്തമായി. എല്ലാ പരീക്ഷകളും, അടുത്തവര്‍ഷം തൊട്ട്‌ മെഡിക്കല്‍ യൂണിവേഴ്‌സിറ്റി നേരിട്ടുനടത്തും എന്ന സര്‍ക്കാര്‍നയം വ്യക്തമാക്കിയിരിക്കുന്നു.ഇപ്പോള്‍ തന്നെ നമ്മുടെശുണിവേഴ്‌സിറ്റികളെപ്പറ്റിയുള്ള പരാതി. അവ പരീക്ഷാ നടത്തിപ്പ്‌ കേന്ദ്രങ്ങള്‍ മാത്രമായി അധ:പതിച്ചിരിക്കുന്നു എന്നതാണ്‌. പരീക്ഷകള്‍ മിക്കവയുംകുറ്റമറ്റതായി നടത്താന്‍ സാധിക്കുന്നില്ല എന്നത്‌ മറ്റൊരു ദു:ഖസത്യം. ഈ പശ്ചാത്തലത്തിലാണ്‌ യൂണി വേ ഴ്‌സിറ്റി ചെയ്യാന്‍ പോകുന്ന ആദ്യത്തെ ധര്‍മ്മം പരീക്ഷ ചുമതലകള്‍ എറ്റെടുക്കുകയാണന്ന സര്‍ക്കാര്‍ പ്രഖ്യാപനത്തെ കാണേണ്ടത്‌. ‘ഇരിക്കുന്നതിന്‌മുമ്പ്‌ കാല്‍നീട്ടുക’ എന്ന പരിപാടിയാണ്‌ ഇത്‌. കാര്യങ്ങള്‍കൂടുതല്‍ വഷളാകാന്‍ എല്ലസാദ്ധ്യതയുമുള്ള ഒരുസാഹസം ആയിരിക്കും ഇത്‌ എന്ന്‌ ഞാന്‍ ഭയക്കുന്നു. മറ്റ്‌ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് അനുഭവസമ്പന്നരായ പ്രവര്‍ത്തകരെ നിയോഗിച്ച്‌പരീക്ഷ സുഗമമായി നടത്താന്‍ സാധിക്കും എന്നു സര്‍ക്കാര്‍കരു തുന്നതില്‍ തെറ്റില്ല. പക്ഷേ തൃശൂരില്‍ മെഡിക്കല്‍ യൂണിവേഴ്‌സിറ്റിയിലേക്ക്‌ ഓപ്ഷന്‍ വാങ്ങി പോകുന്നവരുടെ അനുഭവ സമ്പത്ത എതുമേഖലയിലാവും എന്നും കൂര്‍ആരോടായിരിക്കും എന്നുമുള്ളകാര്യത്തില്‍ ബുദ്ധിമാനായമലയാളിക്ക്‌ വലിയ സംശയമുണ്ടകന്‍ സദ്ധ്യതയില്ല. വൈസ്‌ ചന്‍സലര്‍ തൊട്ട്‌ താഴേ തലം വരെ സഹയാത്രികരായ പ്രതിഭാശാലികളെകൊണ്ട്‌ നിറയ്ക്കാന്‍ കിട്ടിയ ഒരവസരം ആണ്‌ . ഒരു പുതിയ സ്ഥാപനം സര്‍ക്കാരിന്റെ കീഴില്‍ പ്രത്യേകിച്ചും സ്വയഠഭരണാവകാശമുള്ളതാകുമ്പോള്‍ ആ അവസരം പരീക്ഷാ നടത്തി പ്പിന്റെപേരില്‍ പെട്ടെന്നു തന്നെ ഉപയോഗപ്പെടുത്തുന്നതിന്‌ സര്‍ക്കാരിനെ പഴിചാരാനാവില്ലല്ലോ.

കേരളത്തിലെ മെഡിക്കല്‍ വിദ്യാഭ്യാസ മേഖലയാകെ താറുമാറായിക്കഴിഞ്ഞിരിക്കുന്നു. ചിട്ടിക്കാരനും അണ്ടിവ്യവസായിയും ആത്മീയനേതാവുമെഗ്ലാം മെഡിക്കല്‍വിദ്യാഭ്യസ മേഖല നമുക്കുംതകര്‍ത്താടാനുള്ള അരങ്ങാണ്‌ എന്ന രീതിയില്‍ മത്സരിച്ചു മുന്നോട്ടു വരുന്നകാലമാണിത്‌. ഗുജറാത്തില്‍എത്തി ച്ചേരുന്ന നോട്ടുകള്‍അടങ്ങിയ ബ്രീഫ്‌കേസുകളാണ്‌, ഐ എം സി അംഗീകരിക്കാനുള്ള എറ്റവും വലിയമാനദണ്ഡമെന്ന്‌ എവര്‍ക്കുമറിയാം. അവസരോചിത മായട്രാന്‍സ്ഫറുകളിലൂടെ അംഗീകാരം നഷ്ടപ്പെടാന്‍ സാധ്യതയുള്ള മെഡിക്കല്‍ കോളജുകള്‍ക്ക്‌ അംഗീകാരം നേടിയെടുക്കുന്ന ചുളുവിദ്യ ധാര്‍മികമാണെന്ന്‌ സര്‍ക്കാര്‍ പോലുംകരുതുന്നകാലം. വെളിച്ചത്തു വരാത്ത കള്ളപ്പണംകൊണ്ടുള്ള കളിയാണ്‌ സ്വകാര്യ മെഡിക്കല്‍ കോളജുകളില്‍ മിക്കവയിലും എന്നറിയാത്തവര്‍ കേരളത്തില്‍ ഇല്ല എന്നിട്ടും കോളജുകള്‍ സമര്‍പ്പിക്കുന്ന കള്ളക്കണക്കുകള്‍ കൃത്ത്യമായി പരിശോധിച്ച്‌ ഓരൊ കോളജിനും ആയിരം രണ്ടായിരം രൂപ വ്യത്യാസത്തില്‍ ഫീസ്‌ നിശ്ചയിച്ച്‌ ജസ്റ്റിസ്‌ മുഹമ്മദ്‌ കമ്മിറ്റി അവരുടെ ദൌത്യം നിര്‍വ്വഹിക്കുന്നു. അതിന്റെയെല്ലാം ഇടയില്‍ പരീക്ഷ നടത്തിപ്പിനുവേണ്ടി കേരള സര്‍ക്കാര്‍ ഇതാ ഒരു യൂണിവേഴ്‌സിറ്റിയും കൂടി നമുക്കു വരദാനമായി നല്‍കിയിരിക്കുന്നു. നാടകമേ ഉലകം എന്നല്ലാതെ എന്തുപറയാന്‍!

No comments:

Post a Comment